കുരമ്പാല ഇടയാടിയില്‍ കാറും കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സും കൂട്ടിയിടിച്ച് എട്ടോളം പേര്‍ക്കു പരുക്ക്

0 second read
0
0

പന്തളം: കുരമ്പാല ഇടയാടിയില്‍ കാറും കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സും കൂട്ടിയിടിച്ച് എട്ടോളം പേര്‍ക്കു പരുക്ക്. പരുക്കേറ്റവരെ പന്തളം, അടൂര്‍, മുളക്കുഴ എന്നിവിടങ്ങളിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രാത്രി എട്ടു മണിയോടെയാണ് എംസി റോഡില്‍ അപകടമുണ്ടായത്. കോട്ടയത്ത് നിന്നും കൊട്ടരക്കരയിലേക്കു പോയ ബസും അടൂരില്‍ നിന്നു പന്തളം ഭാഗത്തേക്കു വന്ന കാറുമാണു കൂട്ടിയിടിച്ചത്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അടൂരില്‍ നിന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തിയാണു കാറില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

കാര്‍ യാത്രികരായ ഷംസുദ്ദീന്‍, അജ്മല്‍, പ്രേമചന്ദ്രന്‍, ഉനൈസ് എന്നിവരെയും, ബസ് യാത്രികരായ കണ്ണങ്കോട് ചരിഞ്ഞവിളയില്‍ ഷീജ മജീദ് (40), അടൂര്‍ കരുവാറ്റ ചരുവാലത്തടത്തില്‍ വര്‍ഗ്ഗീസ് (50), ഭാര്യ അനിതാ വര്‍ഗ്ഗീസ്, (45)അഞ്ചാലുംമൂട് പനയം വിഷ്ണുഭവനില്‍ മണികണ്ഠന്റെ ഭാര്യ മിനി കുമാരി (47) എന്നിവര്‍ക്കാണു പരുക്കേറ്റത്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…