അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്നു പ്രഖ്യാപിക്കും

0 second read
0
0

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്നു പ്രഖ്യാപിക്കും. ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൈകിട്ട് 3.30നാണ് പ്രഖ്യാപനം നടത്തുക. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മാര്‍ച്ച്, മേയ് മാസങ്ങളിലായി ഈ സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കും. പഞ്ചാബ് ഒഴികെ നാലു സംസ്ഥാനങ്ങളിലും ബിജെപി ഭരണമാണ്. കോവിഡ്, കര്‍ഷകസമരം, പഞ്ചാബിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിമാരുടെ മാറ്റം തുടങ്ങിയ ഒട്ടേറെ സംഭവവികാസങ്ങള്‍ക്കിടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

ഒമിക്രോണ്‍ വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കുകയായിരുന്നു. ആരോഗ്യമന്ത്രാലയവുമായി ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചര്‍ച്ച നടത്തിയിരുന്നു.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…