സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

2 second read
0
0

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തന്റെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വിവരങ്ങള്‍. കൈവശമുളള പണം, ബാങ്ക് അക്കൗണ്ടിലുള്ള പണം, സ്ഥിരനിക്ഷേപം എന്നിവ ഉള്‍പ്പെടെ 1,54,94,054 രൂപയുടെ വിവരങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്.

49,000 രൂപ വിലയുള്ള 20 ഗ്രാമിന്റെ സ്വര്‍ണക്കടുക്കന്‍, 20,000 രൂപയുടെ 10 ഗ്രാം സ്വര്‍ണമാലയും രുദ്രാക്ഷവും, 12,000 രൂപ വിലമതിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയാണ് താന്‍ ഉപയോഗിക്കുന്നതെന്ന് യോഗി വ്യക്തമാക്കി. ഒരു ലക്ഷം രൂപ വിലയുള്ള റിവോള്‍വറും 80,000 വിലയുള്ള റൈഫിളും പക്കലുണ്ട്. സ്വന്തംപേരില്‍ വാഹനങ്ങള്‍ ഇല്ലെന്നും യുപി മുഖ്യമന്ത്രി പറയുന്നു.

ശാസ്ത്ര വിഷയത്തില്‍ ബിരുദമുണ്ട്. 2020-21 സാമ്പത്തിക വര്‍ഷം 13,20,653 രൂപ വരുമാനമുണ്ടായിരുന്നെന്നും 2019-20ല്‍ 18,27,639 രൂപയായിരുന്നു വരുമാനമെന്നും സത്യവാങ്മൂലത്തിലുണ്ട്. കൃഷിഭൂമിയോ അല്ലാത്തതോ ആയ ഭൂമി ഇല്ലെന്നും ബാധ്യതകളില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഗോരഖ്പുര്‍ അര്‍ബന്‍ മണ്ഡലത്തില്‍നിന്നാണ് ആദിത്യനാഥ് ജനവിധി തേടുന്നത്. വെള്ളിയാഴ്ച, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടൊപ്പമെത്തിയാണ് യോഗി ആദിത്യനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. അഞ്ച് തവണ ഗോരഖ്പുര്‍ എംപിയായിരുന്ന യോഗി ആദിത്യനാഥ്, ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മാര്‍ച്ച് 3നാണ് ഗോരഖ്പുര്‍ അര്‍ബന്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ്.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…