കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വോട്ടെടുപ്പിനായി തൃക്കാക്കര സജ്ജം. 239 ബൂത്തുകളിലും വോട്ടെട്ടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉപതിരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.
പ്രശ്നബാധിത ബൂത്തുകളൊന്നുമില്ലെങ്കിലും മണ്ഡലത്തില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൃക്കാക്കരയുടെ ഇനിയുള്ള നാല് വര്‍ഷത്തെ ജനപ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് ചൊവ്വാഴ്ച പോളിങ് ബൂത്തുകളിലേക്ക് എത്തുക. ഇവര്‍ക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ തയാറായിരിക്കുന്നത് 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളും.
തിങ്കളാഴ്ച രാവിലെ എട്ടിന് ആരംഭിച്ച പോളിങ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ പൂര്‍ത്തിയായി. മണ്ഡലത്തിലെ 239 ബൂത്തുകളും വോട്ടെടുപ്പിനായി സജ്ജമായി കഴിഞ്ഞു. ചൊവ്വാഴ്ച രാവിലെ ആറിന് തന്നെ മോക്ക് പോളിങ് നടത്തി ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.