കുരുമ്പന്‍മൂഴി വനമേഖലയില്‍ കാട്ടുകൊമ്പന്റെ ജഡം കണ്ടെത്തി

0 second read
0
0

പത്തനംതിട്ട: കുരുമ്പന്‍മൂഴി പനംകുടന്ത വനത്തില്‍ ജനവാസ മേഖലയോടു ചേര്‍ന്ന് കാട്ടൂകൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.

വിറകുശേഖരിക്കാനെത്തിയ നാട്ടുകാരാണ് ചെങ്കുത്തായ ഉള്‍ക്കാട്ടില്‍ ആന ചരിഞ്ഞതായി കണ്ടത്. ചെങ്കുത്തായ സ്ഥലത്തേക്ക് ആന ഉരുണ്ടു വന്നതു പോലെയാണ് കിടക്കുന്നത്. ഒരു കൊമ്പ് മണ്ണില്‍ തറഞ്ഞ നിലയിലാണ്. കുരുമ്പന്‍ മൂഴിയില്‍ ജനവാസ മേഖലയില്‍ തുടര്‍ച്ചയായി ശല്യം ചെയ്തിരുന്ന ആനയാണെന്നാണ് നിഗമനം.

വിവരമറിഞ്ഞ് കണമല വനം സ്റ്റേഷനില്‍ നിന്നു അധികൃതരും വെച്ചൂച്ചിറ പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കോന്നിയില്‍ നിന്നും വനംവകുപ്പിന്റെ സര്‍ജന്‍ എത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്ത് വനത്തില്‍ തന്നെ ജഡം മറവു ചെയ്യും. നടപടികള്‍ സ്വീകരിക്കുന്നതിനായി വനം വകുപ്പ് സംഘം സ്ഥലത്തുണ്ട്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ ചരിയാനുണ്ടായ കാരണം വെളിപ്പെടുത്താനാകുവെന്ന് കണമല ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എം. ഷാജിമോന്‍ പറഞ്ഞു. എസ്.എഫ്.ഒ പി.എ നജിമോന്‍,സാബുമോന്‍,ബി.എഫ്.ഒ അക്ഷയ് ബാബു, പി. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘം സ്ഥലത്ത് രാത്രി ക്യാമ്പു ചെയ്യുകയാണ്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…