ദുബായ്: യുഎഇയിലെയും മറ്റു മധ്യപൂര്‍വദേശ രാജ്യങ്ങളിലെയും വിമാനക്കമ്പനികള്‍ക്ക് 2 ലക്ഷം ജീവനക്കാരെ ആവശ്യമുണ്ട്.മേഖലയിലെ വാണിജ്യ വ്യോമയാന വ്യവസായത്തിന് ഏകദേശം 91,000 കാബിന്‍ ക്രൂവും 54,000 പൈലറ്റുമാരും 51,000 സാങ്കേതിക ജീവനക്കാരും ആവശ്യമുണ്ടെന്ന് യുഎസ് വിമാന നിര്‍മാതാവ് പറഞ്ഞു.
ഭാവിയില്‍ മാനവ വിഭവശേഷി ഗണ്യമായി വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ബോയിങ് മിഡില്‍ ഈസ്റ്റ് ആഫ്രിക്കയുടെ വാണിജ്യ മാര്‍ക്കറ്റിങ് മാനേജിങ് ഡയറക്ടര്‍ റാന്‍ഡി ഹെയ്സി പറഞ്ഞു. 2021 ലെ വാണിജ്യ മാര്‍ക്കറ്റ് ഔട്ട്‌ലുക്കില്‍ (സിഎംഒ) പ്രവചിക്കുന്നത് മിഡില്‍ ഈസ്റ്റിലെ എയര്‍ലൈനുകള്‍ക്ക് 700 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 3,000 പുതിയ വിമാനങ്ങള്‍ ആവശ്യമായി വരുമെന്നാണ്.