കേരളം യൂണിക് തണ്ടപ്പേരിലേക്ക്: സര്‍ക്കാര്‍ വിജ്ഞാപനമായി

0 second read
0
0

തിരുവനന്തപുരം: കേരളത്തിലെ ഭൂമി സംബന്ധമായ വിവരങ്ങള്‍ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. സംസ്ഥാനത്ത് യൂണിക് തണ്ടപ്പേര്‍ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭൂമി വിവരങ്ങളും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഒദഗസ്റ്റ് 23 ന് കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അനുമതി ലഭ്യമായിരുന്നു. അതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.

യൂണിക് തണ്ടപ്പേര്‍ സംവിധാനം നടപ്പിലാക്കുന്നതോടു കൂടി ഒരു പൗരന് സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കങ്ങളുള്ള ഒറ്റ തണ്ടപ്പേരായിരിക്കും ഉണ്ടാകുക. ഇതോടെ ഇന്ത്യയില്‍ ആദ്യമായി യൂണിക് തണ്ടപ്പേര്‍ സംവിധാനം നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറും.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…