സംസ്ഥാനത്ത് ശനിയാഴ്ച പനി ബാധിച്ച് എട്ടു പേര്‍ മരിച്ചു

0 second read
0
0

തിരുവനന്തപുരം: സംസ്ഥാനത്തു പനി ബാധിച്ച് ശനിയാഴ്ച എട്ടു പേര്‍ മരിച്ചു. രണ്ടു പേരുടേത് ഡെങ്കിപ്പനി മരണമെന്നും ഒരാളുടേത് എലിപ്പനി മരണമെന്നും സംശയമുണ്ട്. ഒരാള്‍ക്ക് എച്ച് വണ്‍ എന്‍ വണും സംശയിക്കുന്നു. പനി മരണം തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് 12,728 പേര്‍ പനി ബാധിതരായി തുടരുന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ളത്. എലിപ്പനിയും ഡെങ്കിപ്പനിയുമാണ് കൂടുതല്‍ അപകടകാരിയാകുന്നത്. ശനിയാഴ്ച 55 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

പക്ഷാഘാതമുണ്ടാക്കുന്ന ഫൈവ് ത്രീ ഡെങ്കിപ്പനി ഉള്‍പ്പെടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരുതവണ ഡെങ്കിപ്പനി വന്നവര്‍ക്ക് വീണ്ടും ഡെങ്കിപ്പനി വന്നാല്‍ കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാകും. എത്രയും പെട്ടെന്ന് ചികിത്സ തേടണം. പ്രതിരോധ മരുന്നു കഴിച്ച ശേഷം മാത്രമേ മലിനജലത്തില്‍ ഇറങ്ങാവൂ എന്ന രീതിയിലുള്ള നിര്‍ദേശങ്ങളും ആരോഗ്യ വകുപ്പ് മുന്നോട്ടുവച്ചു. ഡെങ്കിപ്പനി കേസുകള്‍ ഉയരാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…