തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ തിയറ്ററുകളില്‍ രാത്രി പത്തു മണിക്ക് ശേഷം പ്രദര്‍ശനം നടത്തരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെയാണു നിയന്ത്രണം. കടകള്‍ രാത്രി പത്തിന് അടയ്ക്കണം. പൊലീസിന്റെ വാഹന പരിശോധനയും ഈ സമയങ്ങളില്‍ ഉണ്ടാകും.