തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി മീന്‍ വ്യാപാര രംഗത്തേക്ക് . ‘മീന്‍സ് എവരിതിങ്’ എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനം കുറവന്‍കോണത്ത് അമ്മ വിനോദിനി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
നീണ്ടകരയിലും തിരുവനന്തപുരത്തും വള്ളത്തില്‍ പോയി മീന്‍പിടിക്കുന്നവരില്‍ നിന്നു നേരിട്ടു വാങ്ങുന്ന ഫ്രഷ്മീനാണ് ലഭ്യമാക്കുന്നതെന്നും ഹോം ഡെലിവറിയും തുടങ്ങിയിട്ടുണ്ടെന്നും ബിനോയ് പറഞ്ഞു. മീന്‍ ഓര്‍ഡര്‍ ചെയ്യുന്നതിനു മൊബൈല്‍ ആപ്പും ഏര്‍പ്പെടുത്തും. കോടിയേരി ബാലകൃഷ്ണന്, എ.എന്‍. ഷംസീര്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.