കണ്ണൂര്‍: വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി. ദുബായില്‍നിന്ന് കണ്ണൂരിലെത്തി, വീട്ടിലേക്കുള്ള യാത്രാമധ്യേയായിരുന്നു പ്രതിഷേധം. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു സമരം.
ഞായറാഴ്ച ഉച്ചയ്ക്ക് 12.40ഓടെയാണ് മുഖ്യമന്ത്രി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. മരിച്ചുപോയ സുഹൃത്തിന്റെ വീട്ടില്‍ പോകുന്നതിനു വേണ്ടിക്കൂടിയാണ് മുഖ്യമന്ത്രി കണ്ണൂരില്‍ ഇറങ്ങിയത്.
വിമാനത്താവളത്തില്‍നിന്നു രണ്ടു കിലോമീറ്റര്‍ ചുറ്റളവിലാണ് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പുലിയൂര്‍, ബിജെപി ജില്ലാ സെക്രട്ടറി അരുണ്‍ കൈതപ്രം എന്നിവരുള്‍പ്പെടെ സംഘത്തിലുണ്ടായിരുന്നു.