പത്തനംതിട്ട : ശബരി വിമാനത്താവളത്തിനായി കൊടുമണ്ണിലെ പ്ലാന്റേഷന്‍ റവന്യൂ ഭൂമി സാമൂഹികാഘാത പഠനത്തിനായി ഉപയോഗപ്പെടുത്തണമെന്നും പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്നും ഒമാന്‍ പ്രവാസികളുടെ ഓണ്‍ലൈന്‍ കൂട്ടായ്മ ആവശ്യപ്പെട്ടു. വിമാനത്താവളം സാധ്യമായാല്‍ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ കൊല്ലം കോട്ടയം എന്നീ ജില്ലകളിലെ യാത്രക്കാര്‍ക്ക് യാത്രാദുരിതം കുറയ്ക്കാന്‍ കഴിയും.
കൊടുമണ്‍ ശബരിമല വിമാനത്താവളമായി ബന്ധപ്പെട്ട ചര്‍ച്ചകളും അതിനെ കുറിച്ചുള്ള കാര്യങ്ങളും സംസാരിക്കുകയുണ്ടായി അതിനു മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ കോഡിനേറ്ററായി ലിയോ ജോര്‍ജ് തിരഞ്ഞെടുത്തു കോകോഡിനേറ്റര്‍ ആയിട്ട് റെജി ഇടികുള , ബാബു ഫിലിപ്പ് എന്നിവരെ തിരഞ്ഞെടുത്തു ഈ എയര്‍പോര്‍ട്ട് വന്നാല്‍ ഇടുക്കി പത്തനംതിട്ട ആലപ്പുഴ കൊല്ലം കോട്ടയം എന്നീ ജില്ലകളിലെ യാത്രക്കാര്‍ക്ക് യാത്രാദുരിതം കുറയ്ക്കുവാനായിട്ട് സാധിക്കും.
കൊടുമണ്ണില്‍ നിന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ പമ്പയില്‍ എത്തിച്ചേരാം കൂടാതെ ചെങ്ങന്നൂര്‍- പമ്പാ റെയില്‍വേ പദ്ധതി ഇതിന് സമാന്തര പ്രദേശത്തുകൂടിയാണ് കടന്നു പോകുന്നത്.
പത്തനംതിട്ട, കൊല്ലം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന കുമളി, കമ്പം തേനി, തെങ്കാശി എന്നിവിടങ്ങളിലുള്ള ജനങ്ങള്‍ക്കും സൗകര്യപ്രദമാണ്. ഇത്തരത്തില്‍ എല്ലാ വിധ അനുകൂല സാഹചര്യങ്ങളും നിലനില്‍ക്കുന്ന സ്ഥലത്ത് സര്‍ക്കാരിന് ഒരു ബുദ്ധിമുട്ടും വരാത്ത രീതിയില്‍ നടപ്പാക്കുന്നതിന് എല്ലാവിധ സാമ്പത്തിക സഹായങ്ങളും പ്രവാസി കൂട്ടായ്മ ഉറപ്പു നല്‍കി. കോ- ഓര്‍ഡിനേറ്റര്‍ റെജി ഇടികുള , ബാബു ഫിലിപ്പ്, സജ്ഞു തുവയൂര്‍, ശ്രീനാഥ്, റെജി സാമുവല്‍, പ്രകാശ് തറയില്‍, സജി എബ്രഹാം തറയില്‍ മോളേത്ത്, രാജി വെള്ളുക്കാട്ട്, ശ്രീകണ്ഠന്‍ പറക്കോട് എന്നിവര്‍ പ്രസംഗിച്ചു.