അണക്കെട്ടുകളിലെ പ്രളയ ഭീഷണി: എസ്.സോമനാഥിനെ കണ്ട് സുരേഷ് ഗോപി

0 second read
0
0

ബെംഗളൂരു: മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളുമായി ബന്ധപ്പെട്ട പ്രളയ സാഹചര്യം ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചറിയുന്നതു സംബന്ധിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാനുമായി ചര്‍ച്ച നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ബെംഗളൂരുവിലെ അന്തരീക്ഷ് ഭവനില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥുമായി ബുധനാഴ്ചയാണ് സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയത്.

കാലാവസ്ഥാ മാറ്റത്താലുള്ള പ്രശ്‌നങ്ങള്‍ രാജ്യത്താകമാനം രൂക്ഷമായ സ്ഥിതിയില്‍ രണ്ട് ഡാമുകളിലെയും സാഹചര്യം അടിയന്തരമായി വിലയിരുത്തേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. വെള്ളപ്പൊക്ക സാധ്യത നേരത്തേ അറിയാന്‍ ഉയര്‍ന്ന റസല്യൂഷനിലുള്ള ഭൂമിശാസ്ത്രപരമായ വിവരങ്ങളുള്‍പ്പെടെ ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് ആര്‍ജിക്കുന്ന വിവരങ്ങള്‍ ഗവേഷകര്‍ക്ക് കൈമാറുമെന്ന് സോമനാഥ് മന്ത്രിക്ക് ഉറപ്പുനല്‍കി.

പ്രളയസാധ്യതയും രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും ഉപഗ്രഹ സഹായത്തോടെ സാധ്യമാക്കുന്ന സംവിധാനത്തിന്റെ മാതൃക തയാറാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. അണക്കെട്ടുകളിലെ ചെളിയുടെ വ്യാപ്തിയും സ്വഭാവവും പഠിക്കണം. അവ പ്രാദേശിക വ്യവസായങ്ങള്‍ക്ക് ഉപകാരപ്പെടുത്തേണ്ടതു പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…