തിരുവനന്തപുരം: കുഞ്ഞ് തട്ടിയെടുക്കപ്പെട്ട മാതാവും മുന്‍ SFI നേതാവുമായ അനുപമയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി ജവഹര്‍ ബാല്‍ മഞ്ച്. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് നിയമപരമായും സമൂഹിക പരമായും സഹായങ്ങള്‍ ബാല്‍ മഞ്ച് നല്‍കും.
കേരളത്തില്‍ കേട്ടുകേള്‍വില്ലാത്ത സംഭവങ്ങളാണ് നടക്കുന്നത്, ഒരമ്മ കുഞ്ഞിനായി തെരുവില്‍ അലയേണ്ടി വരിക നിന്ദ്യവും ഹീനവുമായ കാര്യമാണ്. അനുപമയ്ക്ക് സ്വാഭാവിക നീതി നല്‍കേണ്ടത് കേരളീയ സമൂഹത്തിന്റെ കടമയാണ്, അതിനായി ഒരുമിച്ച് സാധ്യമായത് ചെയ്യും ഡോ.ജി.വി ഹരി പറഞ്ഞു.
ജവഹര്‍ ബാല്‍ മഞ്ച് ദേശീയ ചെയര്മാന് ഡോ.ജി വി.ഹരി തിങ്കളാഴ്ച അനുപമയെ സന്ദര്‍ശിക്കുമെന്ന് ചെയര്‍മാന്റെ ഓഫീസ് അറിയിച്ചു.