തിരുവനന്തപുരം: തിരുവാതിര കളി വിവാദത്തിന്റെ ചൂടാറും മുന്‍പ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയില്‍ ഗാനമേള. സമാപന സമ്മേളനത്തിന് മുന്നോടിയായാണ് ഗാനമേള നടത്തിയത്. വിപ്ലവ ഗാനങ്ങള്‍ക്ക് ഒപ്പം ഫാസ്റ്റ് നമ്പരുകളും വേദിയിലെത്തിയതോടെ സഖാക്കള്‍ ആവേശത്തിലായി.
ടിപിആര്‍ നിരക്ക് 30 കടന്ന ജില്ലയില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം കാറ്റില്‍ പറത്തിയായിരുന്നു ഗാനമേള. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വേദിയില്‍ എത്തും മുന്‍പ് ഗാനമേള സംഘം മടങ്ങി.