നികുതി അടയ്ക്കുന്നതില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ വ്യാപാര, വാണിജ്യസ്ഥാപനങ്ങളില്‍ മിന്നല്‍പ്പരിശോധന നടത്തി ജപ്തി

2 second read
0
0

തിരുവനന്തപുരം: നികുതി അടയ്ക്കുന്നതില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ വ്യാപാര, വാണിജ്യസ്ഥാപനങ്ങളില്‍ മിന്നല്‍പ്പരിശോധന നടത്തി ജപ്തി നടപടികളിലേയ്ക്ക് കടക്കാന്‍ ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്ക് അധികാരം. ജനുവരി ഒന്നുമുതല്‍ ഇത് നടപ്പാക്കി കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനമിറക്കി.

നികുതിവെട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാപനങ്ങളില്‍ മിന്നല്‍പ്പരിശോധന നടത്താന്‍ നേരത്തേ അധികാരമുണ്ടായിരുന്നു. എന്നാല്‍, അടയ്ക്കാന്‍ വീഴ്ചവരുത്തിയ നികുതി ഈടാക്കാന്‍ റവന്യൂ റിക്കവറിക്ക് ഉദ്യോഗസ്ഥര്‍ക്ക് അനുവാദം നല്‍കുന്നത് ഇപ്പോഴാണ്. ഇതിനായി മുന്‍കൂര്‍ നോട്ടീസ് അയക്കാതെ ഉദ്യോഗസ്ഥരെത്തും. കേന്ദ്ര ധനനിയമത്തില്‍ ഉള്‍പ്പെടുത്തിയ വ്യവസ്ഥയാണ് നടപ്പാക്കുന്നത്. വാണിജ്യ ഇടപാടുകളും അടയ്ക്കുന്ന നികുതിയും തമ്മില്‍ ഒട്ടേറെ കേസുകളില്‍ പൊരുത്തക്കേട് കണ്ടെത്തിയിരുന്നു. അത് തടയാനാണ് ഈ വ്യവസ്ഥ.

ജി.എസ്.ടി സംവിധാനത്തില്‍ രണ്ടുതരം റിട്ടേണുകളാണ് സമര്‍പ്പിക്കേണ്ടത്. ജി.എസ്.ടി.ആര്‍-വണ്‍, ജി.എസ്.ടി.ആര്‍ ത്രീ-ബി എന്നിവ. ആദ്യത്തെ റിട്ടേണിലാണ് സ്ഥാപനമുടമ നടത്തിയ എല്ലാ വാങ്ങലും വില്‍പ്പനയും സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കേണ്ടത്. രണ്ടാമത്തേതില്‍ നികുതിബാധ്യത അറിയിക്കണം. വെളിപ്പെടുത്തുന്ന നികുതിബാധ്യത ജി.എസ്.ടി.ആര്‍-വണ്‍ പ്രകാരമുള്ള ഇടപാടുകളുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ നികുതിവെട്ടിപ്പായി കണക്കാക്കി ശേഷിക്കുന്ന നികുതിപ്പണം ഈടക്കാനാണ് റവന്യൂ റിക്കവറി നടത്തുക. ജി.എസ്.ടി കമ്മിഷണര്‍ക്ക് യുക്തമെന്ന് കണ്ടാല്‍ ബാങ്ക്അക്കൗണ്ടും വസ്തുവകകളും താത്കാലികമായി പിടിച്ചെടുക്കാം. പിന്നീട് നിയമപരമായ മാര്‍ഗങ്ങളിലൂടെ ജപ്തി നടപടികള്‍ അന്തിമമാക്കാം.

ആധാറും നിര്‍ബന്ധം

ജി.എസ്.ടി രജിസ്ട്രേഷനും റീഫണ്ടിനും റദ്ദായ രജിസ്ട്രേഷന്‍ പുനഃസ്ഥാപിക്കാനും ജനുവരി ഒന്നുമുതല്‍ ആധാര്‍നമ്പര്‍ നല്‍കണം. ഇത് നിര്‍ബന്ധമാക്കുന്ന വിജ്ഞാപനവും കേന്ദ്രം പുറപ്പെടുവിച്ചു. നിലവില്‍ രജിസ്ട്രേഷന്‍ ഉള്ളവര്‍ക്ക് ഇത് നിര്‍ബന്ധമല്ല. എന്നാല്‍, റീഫണ്ടിന് അപേക്ഷ നല്‍കുമ്പോള്‍ ആധാര്‍നമ്പര്‍ ബന്ധിപ്പിക്കണം.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…