ഗുരുവായൂരിലെ ‘ഥാര്‍’ സ്വന്തമാക്കി ബഹ്റൈനിലുള്ള പ്രവാസി ബിസിനസ്സുകാരനെ തന്നെ: ജിഎസ്ടി അടക്കം 18 ലക്ഷം രൂപ

0 second read
0
0

ഗുരുവായൂര്‍: ദേവസ്വത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍ വാഹനം 15.10 ലക്ഷം രൂപയ്ക്ക് ലേലം പിടിച്ച അമല്‍ മുഹമ്മദലിക്ക് ഇതേ തുകയ്ക്കു തന്നെ ലേലം ഉറപ്പിച്ചു നല്‍കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ലേലം പിടിച്ച അമല്‍ മുഹമ്മദാലിയുടെ പ്രതിനിധി സുഭാഷ് പണിക്കരെ വിളിച്ച് കൂടുതല്‍ തുകയ്ക്ക് വാഹനം എടുക്കാന്‍ തയാറാണോ എന്ന് ഭരണസമിതി അന്വേഷണം നടത്തി. എന്നാല്‍ 15.10 ലക്ഷം രൂപയില്‍ കൂടുതല്‍ നല്‍കാന്‍ തയാറല്ലെന്ന് ഇവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ദേവസ്വം തീരുമാനം എടുത്തത്. ജിഎസ്ടി അടക്കം 18 ലക്ഷം രൂപയോളം കാറിന്റെ വിലയായി ദേവസ്വത്തില്‍ അടയ്ക്കണം.

ദേവസ്വം കമ്മിഷണറുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ബാക്കി തുക അടപ്പിച്ച് റജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കി വാഹനം കൈമാറും. യോഗത്തില്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് അധ്യക്ഷനായി.

ദേവസ്വം 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച കാറിന്റെ ലേലത്തില്‍ ഒരാള്‍ മാത്രമാണു പങ്കെടുത്തത്. ബഹ്‌റൈനിലുള്ള പ്രവാസി ബിസിനസ്സുകാരനും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമല്‍ മുഹമ്മദ് അലിയാണ് ലേലത്തില്‍ വാഹനം സ്വന്തമാക്കിയത്. വാഹനം ലേലം ചെയ്തതിനു പിന്നാലെയാണ് കൈമാറുന്നതിനെച്ചൊല്ലി അഭിപ്രായവ്യത്യാസം ഉടലെടുത്തു. തുടര്‍ന്ന് ലേലം ഉറപ്പിക്കുന്നതു സംബന്ധിച്ച് ദേവസ്വം ഭരണസമിതി അന്തിമ തീരുമാനമെടുക്കുമെന്ന് അറിയിക്കുകയായിരുന്നു.

ഡിസംബര്‍ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു കാണിക്കയായി നല്‍കിയതാണ് വാഹനം. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കാണു ലേലം നടന്നത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണു ക്ഷേത്രത്തിലേക്കു നല്‍കിയത്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…