ലക്നൗ: തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വരെ ഹാക്ക് ചെയ്യപ്പെട്ടുവെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്ര. പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ സര്‍ക്കാര്‍ ടാപ്പ് ചെയ്യുന്നുവെന്ന ആരോപണങ്ങളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.’സര്‍ക്കാരിനു വേറെ ജോലിയില്ലേ?’ എന്നു പ്രിയങ്ക ചോദിച്ചു.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫോണ്‍ ടാപ്പ് ചെയ്ത്, എല്ലാ വൈകുന്നേരവും തന്റെ സംഭാഷണങ്ങളുടെ റെക്കോര്‍ഡിങ് കേള്‍ക്കുന്നുണ്ടെന്നു സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
പ്രിയങ്കയുടെ മകന്, റെയ്ഹാന് ഫൊട്ടോഗ്രഫറാണ്. ഇന്‍സ്റ്റ അക്കൗണ്ടില്‍ ഫൊട്ടോകളാണ് പ്രധാനമായി പോസ്റ്റ് ചെയ്യുന്നത്. മകള്‍ മിറായ വിദ്യാര്‍ഥിയാണ്.ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ആരംഭിച്ച ‘പെണ്‍കുട്ടിയാണ്, പോരാടും’ എന്ന പ്രചാരണപരിപാടിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രയാഗ്രാജില് വനിതാ സമ്മേളനം നടത്താന്‍ നിര്‍ബന്ധിതനാക്കിയെന്നും പ്രിയങ്ക പറഞ്ഞു.