രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കായ എച്ച്ഡിഎഫ്സി ഒരു മാസത്തിനിടെ രണ്ടാം തവണ വായ്പ പലിശ ഉയര്‍ത്തി. മാര്‍ജിനല്‍ കോസ്റ്റ്(എംസിഎല്‍ആര്‍)അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയില്‍ 0.35ശതമാനം വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. ജൂണ് 7 മുതലാണ് പ്രാബല്യം.
ഇതിനുമുമ്പ് മെയ് ഏഴിന് 0.25ശതമാനം പലിശ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ഒരുമാസത്തിനിടെ വായ്പാ പലിശയില്‍ 0.60ശതമാനം വര്‍ധനവാണുണ്ടായത്. ആര്‍ബിഐ റിപ്പോ നിരക്ക് 0.40 ശതമാനം ഉയര്‍ത്തിയതിന് പിന്നാലെയാണ് അതില്‍ കൂടുതല്‍ പലിശ കൂട്ടാന്‍ ബാങ്ക് തീരുമാനിച്ചത്.
ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ ഉള്‍പ്പടെയുള്ളവ പലിശ ഇതോടെ കൂടും. പ്രതിമാസ തരിച്ചടവ് തുകയില്‍ വര്‍ധനവുണ്ടാകും.