തിരുവനന്തപുരം: ആരോഗ്യമേഖലയുടെ ബജറ്റ് വിഹിതം വന്‍തോതില്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ആരോഗ്യമേഖലയ്ക്ക് 2629 കോടി രൂപയാണ് അനുവദിച്ചത്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി അനുവദിച്ചു. തിരുവനന്തപുരം ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തും. ഇതിനായി 81 കോടി അനുവദിച്ചു.
കൊച്ചി കാന്‍സര്‍ സെന്ററിന് 14 കോടിയും മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടിയും അനുവദിച്ചു. കാരുണ്യ പദ്ധതിക്ക് 500 കോടി നീക്കിവച്ചു. പാലിയേറ്റീവ് കെയര്‍ മേഖലയ്ക്ക് 5 കോടിയും അനുവദിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി രൂപ അനുവദിച്ചെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി.