അബുദാബി: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ ഇന്ന് (13) മുതല്‍ 40 ദിവസത്തേക്ക് പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഫെഡറല്‍, പ്രാദേശിക സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നാളെ (ശനി) മുതല്‍ മൂന്ന് ദിവസത്തേക്ക് അവധിയായിരിക്കും.