തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ കോവിഡ് പടരുന്നു. 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചവരില്‍ എട്ട് ഡോക്ടര്‍മാരും. ശസ്ത്രക്രിയകള്‍ വെട്ടിക്കുറച്ചു. നൂറിലേറെ വിദ്യാര്‍ഥികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജ് അടച്ചു. 13 മുതല്‍ 21 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും.
14ന് കുട്ടികള്‍ക്കായി കോവിഡ് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് ഉള്ളവരൊഴികെ എല്ലാ കുട്ടികളും 15ന് മുന്‍പ് ഹോസ്റ്റല്‍ ഒഴിയണമെന്നും അധികൃതര്‍ പറഞ്ഞു. ഇന്നലെ തിരുവനന്തപുരത്ത് 3,498 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്.