തെരുവ്‌നായ കടിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് പരുക്ക്

0 second read
0
0

അടൂര്‍: പ്ലാവിളത്തറ ഭാഗത്ത് തെരുവ്‌നായ കടിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് പരുക്ക്.സ്‌പെഷ്യല്‍ ബ്രാഞ്ച് സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ രാഹുല്‍ (38), ഡാന്‍സാഫ് ടീമിലെ സി.പി.ഒ ശ്രീരാജ് (32) എന്നിവരെ അടൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ വച്ച് ഇന്നലെ വൈകിട്ട് അഞ്ചിനാണ് നായ കടിച്ചത്.കൊച്ചുവിളയില്‍ ജോയ്‌ജോര്‍ജ്(68),കരുവാറ്റ പാറപ്പാട്ട് പുത്തന്‍വീട്ടില്‍സാമൂവേല്‍ (82) കരുവാറ്റ പ്ലാവിളയില്‍
ലാലു ലാസര്‍ (42)പെറിങ്ങനാട് കാഞ്ഞിരവിള പുത്തന്‍വീട്ടില്‍
അനിയന്‍ മത്തായി (60) എന്നിവര്‍ ക്കും നായയുടെ കടിയേറ്റു
ജോയിയുടെ ചുണ്ട് നായ കടിച്ചു പറിച്ചു. ഇവര്‍ അടൂര്‍ ജനറലാശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം.സമീപത്തെ കടയില്‍ ചായ കുടിച്ച ശേഷം കൃഷിസ്ഥലത്തേക്ക് പോകവെ നായ എത്തിച്ചാടി മുഖത്ത് കിടക്കുകയായിരുന്നെന്ന് ജോയ് ജോര്‍ജ് പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

തുണിക്കടയിലെ സ്റ്റോക്കില്‍ തിരിമറി, ഉടമ വച്ചിരുന്ന ക്യൂആര്‍ കോഡ് മാറ്റി സ്വന്തം കോഡ് സ്ഥാപിച്ചു 14 ലക്ഷം തട്ടിയ ജീവനക്കാരന്‍ അറസ്റ്റില്‍

അടൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ 14 ലക്ഷത്തോളം രൂപ തിരിമറി നടത്തി തട്ടിയെടുത്ത ജീവനക്കാരനെ അ…