ഷഹീന്‍ ചുഴലിക്കാറ്റ്: കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു

4 second read
0
0

മസ്‌കത്ത്: ഷഹീന്‍ ചുഴലിക്കാറ്റിലും കനത്ത മഴയെ തുടര്‍ന്നുണ്ടായ ഒഴുക്കിലുമായി കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മരിച്ചവരുടെ എണ്ണം 13 ആയി. അമീറാത്ത് വിലായത്തില്‍ ഒമാനിയെയാണ് വാദി ആദീ പ്രദേശത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. കാണാതായ രണ്ടു പ്രവാസികളെ രക്ഷിച്ചതായും ഇവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇനി രണ്ടു പേരെ കൂടി കണ്ടെത്താനുണ്ടെന്നും നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു.

അതേസമയം, നാശം വിതച്ച മേഖലകളിലെ ദുരിതാശ്വാസ-പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സൈന്യത്തിനും പൊലീസിനുമൊപ്പം മലയാളികളടക്കമുള്ള വൊളന്റിയര്‍മാരും അണിനിരന്നു. ഐസിഎഫ്, കെഎംസിസി, സോഷ്യല്‍ ഫോറം തുടങ്ങിയ പ്രവാസി സംഘടനകളും സജീവമാണ്. സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ദുരന്തനിവാരണ സമിതി അറിയിച്ചു. ലിങ്ക്: http://oco.org.om/volunteer/.

 

Load More Related Articles
Load More By Editor
Load More In Gulf

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘പുലിറ്റ്‌സര്‍ ബുക്‌സ്’ വസുമതി കവിതാ പുരസ്‌ക്കാരം ഡോ. ഷീബ രജികുമാറിന്

കൊല്ലം: 2024ലെ പുലിറ്റ്‌സര്‍ ബുക്‌സ് വസുമതി കവിതാ പുരസ്‌ക്കാരം ഡോ. ഷീബ രജികുമാറിന്റെ ആല്‍ബ…