വാഷിങ്ടണ്‍: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ സംസ്ഥാനത്ത് നൂറിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. വിസ്‌കോണ്‍സിനിലെ ഇന്റര്‍സ്റ്റേറ്റ് 94 ഹൈവേയിലാണ് ഈ അപകടങ്ങളുണ്ടായത്.മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് റോഡുകളില്‍ ഐസ് നിറഞ്ഞതാണ് ഈ തുടര്‍ അപകടങ്ങള്‍ക്ക് കാരണമായതെന്ന് വിസ്‌കോണ്‍സിന്‍ പോലീസ് പറഞ്ഞു.
നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഒസിയോ-ബ്ലാക്ക് റിവര്‍ ഫാള്‍ റോഡ് അടച്ചു. പാസഞ്ചര്‍ കാറുകളും സെമി ട്രാക്ടര്‍ ട്രെയിലറുകളും ഉള്‍പ്പടെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്.യാത്ര ചെയ്യുമ്പോള്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് വിസ്‌കോണ്‍സിന്‍ ഗവര്‍ണര്‍ ടോണി എവേഴ്സ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.
Video from Facebook (🎥 Mike Olsen) of the multi-car crash on I-94 south of Eau Claire (Trempealeau/Jackson Counties). Reportedly 100+ cars/trucks involved. @CBS58 https://t.co/FXF3cSFsv3 pic.twitter.com/Hj30tR07PJ
— Mike Curkov (@MikeCurkov) December 23, 2021