ഇടുക്കി മൂന്നാറിനു സമീപം കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടല്‍

0 second read
0
0

മൂന്നാര്‍: ഇടുക്കി മൂന്നാറിനു സമീപം കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടല്‍. രണ്ട് കടമുറിയും ക്ഷേത്രവും 45,000 ലീറ്ററിന്റെ വാട്ടര്‍ ടാങ്കും മണ്ണിനടിയിലായി. ഉരുള്‍പൊട്ടലില്‍ ആളപായമില്ല. തലനാരിഴയ്ക്കാണ് എസ്റ്റേറ്റിലെ ലയങ്ങള്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

141 കുടുംബങ്ങളിലെ 450 പേരെ കുണ്ടള സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കുറച്ചുപേരെ ബന്ധുവീടുകളിലേക്കും മാറ്റി. ദേവികുളം എംഎല്‍എ എ.രാജയുടെ നേതൃത്വത്തിലാണ് ആളുകളെ മാറ്റിപാര്‍പ്പിച്ചത്. മൂന്നാര്‍ വട്ടവിള ദേശീയപാത തകര്‍ന്നു. ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…