അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മരണത്തില്‍ അനുശോചനമറിയിക്കാന്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അബുദാബിയിലെത്തി. ഇന്നു രാവിലെ അബുദാബി വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ യുഎഇ, ഇന്ത്യന്‍ ഗവ. പ്രതിനിധികള്‍, പ്രമുഖ വ്യവസായി എം.എ. യൂസഫലി എന്നിവര്‍ ചേന്ന് സ്വീകരിച്ചു.
ഉപരാഷ്ട്രപതി യുഎഇയുടെ പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉള്‍പ്പെടെയുള്ള ഭരണാധികാരികളെ നേരിട്ടുകണ്ട് ഇന്ത്യന്‍ ജനതയുടെ അനുശോചനം അറിയിക്കുമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു
ഷെയ്ഖ് ഖലീഫയോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ ഇന്നലെ ഔദ്യോഗിക ദുഃഖാചരണം നടന്നു. വെള്ളിയാഴ്ചയായിരുന്നു ഷെയ്ഖ് ഖലീഫയുടെ വിയോഗം.