ന്യൂഡല്‍ഹി: യുക്രെയ്നിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ നടപടികള്‍ തുടങ്ങിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. കണ്ട്രോള് റൂം ഉടന്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. ഇതേവിഷയം സംബന്ധിച്ച് വ്യോമയാന മന്ത്രാലയവുമായും വിമാനകമ്പനികളുമായും ചര്‍ച്ച നടത്തിയതായി കേന്ദ്രമന്ത്രി അറിയിച്ചു. യുക്രെയ്നില്‍നിന്ന് മലയാളികള്‍ ഇന്ത്യയിലേക്ക് മടങ്ങിത്തുടങ്ങി. എന്നാല്‍ വിമാനമില്ലാത്തത് പ്രതിസന്ധിയായി തുടരുന്നു.
യുക്രെയ്നിലെ മലയാളി വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക ഉപാധ്യക്ഷന്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു. ഇന്ത്യക്കാര്‍ക്കായി സെക്രട്ടേറിയറ്റില്‍ പ്രത്യേക സെല്‍ തുറന്നു. വിദ്യാര്‍ഥികള്‍ക്ക് പേരുകള്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്യാം. സഹായം ആവശ്യമുള്ളവര്‍ക്ക് നോര്‍ക്കയെ സമീപിക്കാമെന്നും പി.ശ്രീരാമകൃഷ്ണന് വ്യക്തമാക്കി.