രണ്ടാം പരിശീലന മത്സരത്തിലും കൂറ്റന്‍ വിജയവുമായി ലോകകപ്പ് ഒരുക്കം ഗംഭീരമാക്കി ഇന്ത്യ

0 second read
0
0

ദുബായ്: ബാറ്റെടുത്തവരെല്ലാം മിന്നിത്തിളങ്ങിയതോടെ രണ്ടാം പരിശീലന മത്സരത്തിലും കൂറ്റന്‍ വിജയവുമായി ലോകകപ്പ് ഒരുക്കം ഗംഭീരമാക്കി ഇന്ത്യ. കരുത്തരായ ഓസ്‌ട്രേലിയയെ ഒന്‍പതു വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ തകര്‍ത്തടിച്ച ഇന്ത്യ അനായാസം വിജയത്തിലെത്തി. 13 പന്തും ഒന്‍പതു വിക്കറ്റും ബാക്കിയാക്കിയാണ് ഇന്ത്യ വിജയത്തിലെത്തിയത്. ആദ്യ പരിശീലന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിനും തോല്‍പ്പിച്ചിരുന്നു.

വിരാട് കോലിക്കു പകരം ടീമിനെ നയിച്ച ഓപ്പണര്‍ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്. 41 പന്തുകള്‍ നേരിട്ട രോഹിത് അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 60 റണ്‍സെടുത്ത് അടുത്ത ബാറ്റര്‍ക്കായി വഴിമാറിക്കൊടുത്തു.

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…