ഇന്ത്യയില്‍ ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കുന്നതിനായി ഭാരതി എയര്‍ടെലും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഹ്യൂഗ്സും സംയുക്ത സംരംഭത്തിന് തുടക്കമിടുന്നു. എച്ച്സിഐപിഎല്‍ (HCIPL) എന്നാണ് ഈ സംരംഭം അറിയപ്പെടുക. ഇരു കമ്പനികളുടെയും വെരി സ്മോള്‍ അപ്പേര്‍ചര്‍ ടെര്‍മിനല്‍ (വിസാറ്റ്) ബിസിനസുകള്‍ ഇതുവഴി സംയോജിപ്പിക്കും. ഇതുവഴി കൂടുതല്‍ ബൃഹത്തായ സാറ്റലൈറ്റ് കണക്റ്റിവിറ്റി എത്തിക്കാന്‍ കമ്പനിയ്ക്ക് സാധിക്കും.
ഈ സംയുക്ത സംരംഭത്തിന് ടെലികോം വകുപ്പില്‍ നിന്നുള്‍പ്പെടയുള്ള എല്ലാവിധ അനുമതികളും ലഭിച്ചതായി കമ്പനിയുടെ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ഇരു കമ്പനികളും കൈകോര്‍ക്കുന്നതോടെ ഇരു കമ്പനികളുടെയും വിസാറ്റ് ഉപഭോക്താക്കള്‍ക്ക് ഇനി എച്ച്സിഐപിഎല്‍ ആണ് പിന്തുണ നല്‍കുക. ഇത്തരത്തില്‍ രണ്ട് ലക്ഷത്തിലേറെ വിസാറ്റുകളാണുള്ളത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഉപഗ്രഹ സേവന ദാതാവായി എച്ച്സിഐപിഎല്‍ മാറും.
ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യകള്‍, സൊല്യൂഷനുകള്‍ എന്നിവ നല്‍കുന്നതിനൊപ്പം സ്വകാര്യ സംരംഭങ്ങള്‍, എയറോ നോട്ടിക്കല്‍, കാര്‍ഷികം, സമുദ്ര ഗതാഗതം, ടെലികോം ഉള്‍പ്പടെയുള്ള മേഖലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള സേവനങ്ങള്‍ എന്നിവയും എച്ച്സിഐപിഎല്‍ നല്‍കും.
ഇരു കമ്പനികളും കൈകോര്‍ക്കുന്നത് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് നേട്ടമാകുമെന്ന് എച്ച്സിഐപിഎല്‍ എംഡിയും പ്രസിഡന്റുമായ പാര്‍ത്ഥോ ബാനര്‍ജി പറഞ്ഞു.
എയര്‍ടെലിന്റെ പങ്കാളിത്തത്തോടെയുള്ള ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനം വണ്‍ വെബ് ഈ വര്‍ഷം ഇന്ത്യയിലെത്തുമെന്നാണ് വിവരം. എങ്കിലും വാണിജ്യ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിനാണ് വണ്‍ വെബ് പ്രാധാന്യം നല്‍കുക. നേരിട്ട് ഉപഭോക്താക്കളിലേക്ക് സേവനമെത്തിക്കുക എന്ന സമീപനമായിരിക്കില്ല ഇന്ത്യയിലും ആഗോള വിപണിയിലും കമ്പനിയുടെത്.