ടോക്യോ: ജപ്പാനിലെ ഫുകുഷിമ മേഖലയില്‍ ശക്തമായ ഭൂചലനം. 7.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിനു പിന്നാലെ 20 ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായി. ജപ്പാന്റെ വടക്കുകിഴക്കന്‍ തീരമേഖലയില്‍ സൂനാമി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഫുകുഷിമ തീരത്ത് 60 കിലോമീറ്റര്‍ അടിയിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആര്‍ക്കെങ്കിലും പരുക്കേറ്റതായി വിവരമില്ല. വൈദ്യുതി നഷ്ടമായ വീടുകളില്‍ ഏഴു ലക്ഷത്തോളം എണ്ണം ടോക്യോയിലാണെന്ന് വൈദ്യുതി വിതരണ കമ്പനി അറിയിച്ചു. വടക്കുകിഴക്കന്‍ മേഖലയിലെ 1,56,000 ലക്ഷം വീടുകള്‍ ഇരുട്ടിലായെന്നു ടൊഹോകു ഇലക്ട്രിക് പവര്‍ പ്രതികരിച്ചു.
സാഹചര്യത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നു പ്രധാനമന്ത്രി ഫുമിയോ കിഷിദ മാധ്യമങ്ങളോടു പറഞ്ഞു. ഫുകുഷിമ ആണവ പ്ലാന്റിന്റെ സ്ഥിതി പരിശോധിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ജപ്പാനിലെ ട്രെയിന്‍ ഗതാഗതവും താറുമാറായി