ന്യൂഡല്‍ഹി: ദേശിയ തലത്തില്‍ വിപുലമായ ശിശുദിനാഘോഷ പരിപാടികളുമായി ജവഹര്‍ ബാല്‍ മഞ്ച് . ഏഴോളം സംസ്ഥാനങ്ങളിലായി ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ജവഹര്‍ ബാല്‍ മഞ്ച് ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഒരുക്കിയിരിക്കുന്നത്.
നവംബര്‍ 7 ന് ശിശുദിനാവാരാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം കേരളത്തിലെ പാലക്കാട് വെച്ച് നടക്കുന്ന ചടങ്ങില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിര്‍വ്വഹിക്കും . ദേശീയ സെമിനാറോടുകൂടി പരിപാടികള്‍ക്ക് തുടക്കമാകുക. ‘ Nehruvian Thoughts and Conte mporary Indian Milieu എന്ന വിഷയത്തിലാകും സെമിനാര്‍ നടക്കുക. കെ.പി.സി.സി. ഉപാധ്യക്ഷന്‍ വി.ടി. ബല്‍റാം വിഷയാവതരണം നടത്തും. ദേശീയ ചെയര്‍മാന്‍ ഡോ.ജി.വി.ഹരി അധ്യക്ഷനാകും.
തുടര്‍ന്ന് നവംബര്‍ 8ന് കര്‍ണാടക സ്റ്റേറ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം നടക്കും
നവംബര്‍ 9 ന് ചത്തീസ്ഗഢില്‍ ‘ചാച്ചാ നെഹ്‌റു കി സാത് ഉഡോ ജാഗോ സംഘടിത്’ എന്ന പേരില്‍ നവംബര്‍ 14 വരെ നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ നടക്കും.’Why I Love Nehru’ എന്ന വിഷയത്തില്‍ കുട്ടികള്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ 3 മുതല്‍ 5 മിനിറ്റ് വരെ നീണ്ടു നില്‍ക്കുന്ന വീഡിയോ ആയി ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും. മികച്ച വീഡിയോകള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. നവംബര്‍ 14 ന് ചാച്ചാ നെഹ്‌റു കി സാത് പരിപാടിയുടെ ഭാഗമായി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഛായാചിത്രങ്ങള്‍, പുസ്തകങ്ങള്‍ മാസ്‌കുകള്‍, മധുരപലഹാരങ്ങള്‍ എന്നിവ വിതരണം ചെയ്യും
നവംബര്‍ 10, 11 തീയതികളില്‍ ആന്‍ഡമാന്‍ ദ്വീപില്‍ ഹമാരാ ചാച്ചാ നെഹ്‌റു എന്ന ആശയം മുന്‍നിര്‍ത്തി ചിത്രരചനാ മത്സരമാണ് നടക്കുക്കുക.
നവംബര്‍ 14ന് പുഷ്പാര്‍ച്ചന, പ്രസംഗ മത്സരം, ഫാന്‍സിഡ്രസ്, ഡാന്‍സ് മത്സരങ്ങളും സംഘടിപ്പിക്കും
നവംബര്‍ 12ന് മഹാരാഷ്ട്ര കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഹമ്മദാബാദില്‍ വെച്ച് മിടുക്കരും അര്‍ഹരായ കുട്ടികള്‍ക്ക് പുസ്തക വിതരണം, വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കായിക മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും
നവംബര്‍ 13ന് രാജസ്ഥാനില്‍ ‘ ആജാ നാച്ചലെ’ എന്ന പേരില്‍ കുട്ടികള്‍ക്കായി ഡാന്‍സ് മത്സരമാണ് സംഘടിപ്പിച്ചിരിക്കുന്നത്
നവംബര്‍ 14 ന് പഞ്ചാബിലെ ചണ്ടിഗഡില്‍ വെച്ച് ഒരാഴ്ച്ച നീണ്ടു നിന്ന വിപുലമായ ആഘോഷ പരിപാടികളുടെ സമാപനവും പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദു ഉദ്ഘാടനം ചെയ്യും. ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സര പരിപാടികളില്‍ വിജയികളായ കുട്ടികളെ ചടങ്ങില്‍ അനുമോദിക്കും.
വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന പരിപാടികളില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.ജി.വി ഹരിയുടെ ഓഫീസ് പത്രക്കുറുപ്പിലൂടെ വ്യക്തമാക്കി.