ശിശുക്ഷേ സമതിയിലെ ദത്ത് എടുക്കലിനെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം : ഡോ.ജി.വി.ഹരി

0 second read
0
0

തിരുവനന്തപുരം:ജവഹര്‍ ബാല്‍ മഞ്ച് ദേശീയ ചെയര്‍മാന്‍ ഡോ.ജി.വി.ഹരി അനുപമയെ സന്ദര്‍ശിച്ച് പിന്‍ന്തുണ അറിയിച്ചു. കുട്ടിക്ക് സ്വന്തം അമ്മയെ ലഭിയ്ക്കുക എന്നത് കുട്ടിയുടെ അവകാശമാണ്. അനുപമയെ സഹായിക്കുന്നതിനെക്കാള്‍ പ്രാധാന്യം അനുപമയുടെ കുഞ്ഞിനെ സഹായിക്കുക എന്നതാണ് ജവഹര്‍ ബാല്‍ മഞ്ച് ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

അതോടൊപ്പം കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശിശുക്ഷേമ സമിതിയിലെ ദത്തെടുക്കല്‍ നടപടികളെക്കുറിച്ച് ജൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും അദ്ദേഹം അവശ്യപ്പെട്ടു. ശിശുക്ഷേമ സമിതിയില്‍ നിയമലംഘനങ്ങള്‍ ഒരു പതിവായി തീര്‍ന്നിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാല്‍ മഞ്ച് സംസ്ഥാന വൈസ് ചെയര്‍മാന്‍ ആനന്ദ് കണ്ണശ , ജില്ലാ ചെയര്‍മാന്‍ അനില്‍ കുളപ്പട, രാജാജി മഹേഷ്, ദത്തന്‍, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…