കെ-റെയില്‍ സമരം: പിഴുതെടുക്കുന്ന കല്ലുകള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാട്ടുമെന്ന് ബിജെപി

2 second read
0
0

തിരുവനന്തപുരം: സംസ്ഥാനത്ത് കെ- റെയില്‍ പദ്ധതിക്ക് വേണ്ടി സാമൂഹികാഘാത പഠനം നടത്താന്‍ സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതുമാറ്റുമെന്ന പ്രഖ്യാപനവുമായി ബിജെപി. പദ്ധതിക്കെതിരായ സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ പദ്ധതി കടന്നുപോകാത്ത സ്ഥലങ്ങളിലേക്ക് കൂടി സമരം വ്യാപിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.

സമരം കൂടുതല്‍ ശക്തമാക്കും. കേരളത്തിനെ കടക്കെണിയിലാക്കുന്ന, പരിസ്ഥിതിയെ നശിപ്പിക്കുന്ന പദ്ധതിക്കെതിരാണ് വിദഗ്ധരെല്ലാം. സമരത്തിന്റെ നേതൃത്വം ബിജെപി എറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനൊപ്പം ചേര്‍ന്ന് സമരം ചെയ്യില്ല. സ്വന്തം നിലയില്‍ സമരം നടത്തി വിജയിപ്പിക്കാന്‍ ബിജെപിക്ക് സാധിക്കും. അതേസമയം കെ-റെയിലിനെ അനുകൂലിച്ച ബിജെപി അംഗമായ മുന്‍ ഡിജിപി ജേക്കബ് തോമസിന്റെ അഭിപ്രായം സുരേന്ദ്രന്‍ തള്ളിക്കളയുകയും ചെയ്തു.

 

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…