‘ലാവ്ലിനിലെ പണം കൊടുത്തത് പാര്‍ട്ടിക്ക്’ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍

2 second read
0
0

തൃശൂര്‍: ലാവ്ലിന്‍ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പണമൊക്കെ പാര്‍ട്ടിക്കാണു കൊടുത്തത് എന്നാണു തനിക്കു കിട്ടിയ അറിവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

‘പിണറായി വിജയന്‍, എന്റെ നാട്ടുകാരന്‍, എന്റെ കോളജ്‌മേറ്റ്. പണ്ടൊന്നും ഇത്ര വഷളായിട്ടില്ല. ഇതുപോലെ അഴിമതി നടത്തിയിട്ടില്ല. എന്നാല്‍ ഇന്ന് ഒരു ലക്ഷ്യം മാത്രം. പണം. പണം മാത്രം. ഏതു വഴിയിലൂടെയും പണം പിരിക്കുക അതിനു തരംതാണ ഏതു വഴിയും സ്വീകരിക്കുക എന്നു മാത്രമായി അദ്ദേഹത്തിന്റെ ലക്ഷ്യം. ലാവ്ലിന്‍ കേസില്‍ അദ്ദേഹം പണം അടിച്ചുമാറ്റിയിട്ടുണ്ട്. പക്ഷേ, പണമൊക്കെ പാര്‍ട്ടിക്കാണു കൊടുത്തതെന്നാണ് എനിക്കു കിട്ടിയ വിവരം. ചെറിയ തുക സ്വന്തമായി തട്ടിയെടുത്തിട്ടുണ്ടാകും. ലാവ്ലിന്‍ കേസില്‍ വിധി പറയരുതെന്നു ഭരണകൂടത്തിന്റെ നിര്‍ദേശമുണ്ട്. വിധി പറയാന്‍ ജഡ്ജിമാര്‍ക്കു ഭയമാണ്. അതിനാലാണു 38-ാം തവണയും മാറ്റിവച്ചത്.’- കെ.സുധാകരന്‍ പറഞ്ഞു.

സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും നടത്തിയിട്ടും പിണറായിക്കെതിരെ ഒരു ഇ.ഡിയും വന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെട്ട കൊടകര കുഴല്‍പണ കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചില്ലെന്നും ഇതു സിപിഎം-ബിജെപി കൂട്ടുകെട്ടാണു കാണിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…