ന്യൂജഴ്സി: ആസ്വാദനത്തിനായി ഉപയോഗിക്കാനുള്ള കഞ്ചാവ് വില്‍പനയ്ക്ക് യുഎസിലെ ന്യൂജഴ്സി സംസ്ഥാനം ഈ മാസം 21ന് തുടക്കമിടുന്നു. 21നു മേല്‍ പ്രായമുള്ളവര്‍ക്ക് കഞ്ചാവ് വാങ്ങാമെന്നു ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു. പുത്തന്‍ കഞ്ചാവ് വ്യവസായം സൃഷ്ടിക്കാനുള്ള ചരിത്രപരമായ ചുവടുവയ്‌പ്പെന്നാണ് നടപടിയെ ഡമോക്രാറ്റ് പ്രതിനിധിയായ മര്‍ഫി വിശേഷിപ്പിച്ചത്.
ചികിത്സാ ആവശ്യത്തിനായി കഞ്ചാവ് ഉല്‍പാദിപ്പിപ്പിക്കുന്ന 7 ശാലകള്‍ക്കാണ് ആസ്വാദനത്തിനുള്ള കഞ്ചാവ് ഉത്പാദിപ്പിക്കാനും അനുമതി നല്‍കിയത്. ഒന്നര വര്‍ഷം മുമ്പ് നടന്ന ഹിതപരിശോധനയില്‍ കഞ്ചാവ് വില്‍ക്കുന്നതിനോടു ജനം അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
ന്യൂജഴ്‌സിക്കു പുറമേ 16 സംസ്ഥാനങ്ങളും തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയും കഞ്ചാവ് ഉപയോഗത്തിനു നിയമസാധുത നല്‍കിയിട്ടുണ്ട്. ചികിത്സാ ആവശ്യങ്ങള്‍ക്കായി യുഎസിലെ 37 സംസ്ഥാനങ്ങള്‍ കഞ്ചാവ് ഉപയോഗം അനുവദിച്ചിട്ടുണ്ട്.