കാന്തല്ലൂര്‍ :കാന്തല്ലൂരിനെ കേരളത്തിന്റെ ‘അഗ്രിക്കള്‍ച്ചറല്‍ ഹബ് ‘ ആയി സര്‍ക്കാരും കൃഷി വകുപ്പും പ്രഖ്യാപിക്കണമെന്ന് വിഖ്യാത പാരിസ്ഥിതിക ദാര്‍ശനികനും ലോകസഞ്ചാരിയായ അതിവേഗ ചിത്രകാരനുമായ ജിതേഷ്ജി ആവശ്യപ്പെട്ടു.കേന്ദ്രസര്‍ക്കാരിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള വില്ലേജ് ഗോള്‍ഡ് പുരസ്‌കാരം ലഭിച്ച കാന്തല്ലൂര്‍ പഞ്ചായത്തിന് അശോകവനം പുരസ്‌കാരസമര്‍പ്പണവും ആദരണസഭയും കാന്തല്ലൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരലബ്ധിയിലൂടെ പ്രകൃതി സൗന്ദര്യവും കാര്‍ഷിക സമൃദ്ധിയും നിറഞ്ഞ ‘കാന്തല്ലൂര്‍പെരുമ’ രാജ്യമെമ്പാടും പരക്കാന്‍ ഇടയാകുമെന്ന് ജിതേഷ്ജി പറഞ്ഞു.
പരിസ്ഥിതി സൗഹാര്‍ദ്ദ സുസ്ഥിരവികസനത്തിലൂ ടെ കാന്തല്ലൂര്‍ ഇതര ഇന്ത്യന്‍ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ക്ക് മാതൃകയാണെന്നും ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം സ്ഥാപകന്‍ കൂടിയായ ജിതേഷ്ജി പറഞ്ഞു.
കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ടി മോഹന്‍ദാസ്അദ്ധ്യക്ഷത വഹിച്ചു. അശോകവനം ബയോ ഡൈവേഴ്സിറ്റി സെന്റര്‍ ചെയര്‍മാന്‍ എസ്. അശോക് കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചു ത്രേസ്യ, , പഞ്ചായത്ത് സെക്രട്ടറി ജെബരാജ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാമ്മ സത്യശീലന്‍, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി ബിജു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ അശ്വതി മുരുകന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍, കാര്‍ത്ത്യായനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി ടി തങ്കച്ചന്‍, രാജു, സെല്‍വി മുത്തയ്യ , കെ ആര്‍ സുബ്രഹ്മണ്യന്‍, ആര് മണികണ്ഠന്‍, എസ്തര്‍, ആര്‍ രാമലക്ഷ്മി, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ മോഹനന്‍, പുലിക്കുട്ടി, അനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അശോകവനം പുരസ്‌കാരം കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി റ്റി മോഹന്‍ ദാസും പഞ്ചായത്ത് ഭാരവാഹികളും ചേര്‍ന്ന് ജിതേഷ്ജിയില്‍ നിന്ന് ഏറ്റുവാങ്ങി. കലാപ്രകടനത്തിന് ഇന്‍സ്റ്റ ഗ്രാമില്‍ 20 മില്യനിലേറെ വ്യൂസ് നേടിയ ആദ്യമലയാളിയും ചിത്രകലയുടെ അരങ്ങി ലെ ആവിഷ്‌കാരമായ ‘വരയരങ്ങ് ‘ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവുമായ ജിതേഷ്ജിയ്ക്ക് കാന്തല്ലൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണമൊരുക്കി .