തിരുവനന്തപുരം: എല്‍ഡിഎഫ് നിയമസഭാകക്ഷി യോഗത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. പല വകുപ്പുകളിലും പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോരായെന്നും ഗണേഷ് അഭിപ്രായപ്പെട്ടു.
”എംഎല്‍എമാര്‍ക്ക് മണ്ഡലത്തില്‍ നില്‍ക്കാനാകാത്ത സ്ഥിതിയാണ്. പ്രഖ്യാപനങ്ങള്‍ മാത്രം പോരാ. ഫണ്ട് അനുവദിക്കണം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനാകില്ല. ബജറ്റ് പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണം. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലുള്ള റോഡ് ജോലികള്‍ക്കു കാലതാമസം നേരിടുന്നു. മന്ത്രി നല്ലയാള്‍ ആണെങ്കിലും വിദ്യാഭ്യാസ വകുപ്പിലും ഒന്നും നടക്കുന്നില്ല”- ഗണേഷ് കുറ്റപ്പെടുത്തി..
ഗണേഷിന്റെ അഭിപ്രായത്തോടു സിപിഎം എംഎല്‍എമാര്‍ വിയോജിപ്പ് അറിയിച്ചു. തന്റെ അഭിപ്രായം.
എവിടെയും പറയുമെന്ന് ഗണേഷ് തിരിച്ചടിച്ചു. പറയാനുള്ള കാര്യങ്ങള്‍ ഈ വേദിയില്‍ അല്ലാതെ എവിടെ പറയുമെന്നും ചോദിച്ചു. ഗണേഷിനെ പിന്തുണച്ച് സിപിഐ എംഎല്‍എമാരും പി.വി.ശ്രീനിജന്‍ എംഎല്‍എയും രംഗത്തുവന്നു.