കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്

0 second read
0
0

കൊച്ചി: കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. അതിനാലാണ് അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നത്. അക്രമികള്‍ക്ക് കേരള സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നു. രാഷ്ട്രീയ വൈരാഗ്യം മൂലം ബിജെപി നേതാക്കളെ ഇല്ലായ്മ ചെയ്യുന്നു.
ബിജെപിയുടെ ജനകീയ അടിത്തറ തകര്‍ക്കാനാണ് ശ്രമമെന്നും കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസ് (45), എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്‍ (38) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…