വന്ധ്യതാ ചികില്‍സയില്‍ 80 ശതമാനം വരെ വിജയം: സൗജന്യ കണ്‍സള്‍ട്ടേഷനും രോഗനിര്‍ണയവും: യാന-ഇങ്ങനെയും ഒരു വന്ധ്യതാ ചികില്‍സാ കേന്ദ്രം

8 second read
0
0

തുടങ്ങി മാസങ്ങള്‍ക്കകം തന്നെ വന്ധ്യതാ ചികില്‍സയില്‍ പേരെടുത്ത സ്ഥാപനമാണ് യാന. ചികില്‍സയിലെ വിജയശതമാനവും സൗജന്യ കണ്‍സള്‍ട്ടേഷനും രോഗനിര്‍ണയവും വ്യത്യസ്തമാക്കുകയാണ് തിരുനന്തപുരത്തെ യാന വുമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്ററിനെ. അനന്തപുരിയില്‍ സ്വകാര്യ മേഖലയില്‍ സ്ത്രീരോഗങ്ങള്‍ക്കും വന്ധ്യതാ ചികിത്സയ്ക്കും മാത്രമായുള്ള ആദ്യത്തെ ആശുപത്രിയാണിത്. ഡോ. വിവേക് പോള്‍ വിതയത്തിലിന്റെ നേതൃത്വത്തിലുള്ള ഈ സെന്ററിലെ വന്ധ്യതാ ചികിത്സയിലെ വിജയശതമാനം 70 -80% വരെയാണ്. എത്ര സങ്കീര്‍ണമായ വന്ധ്യതാപ്രശ്‌നമായാലും ഏതു വിധത്തിലുള്ള സ്ത്രീരോഗമായാലും അതിവിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന ഹോസ്പിറ്റലാണ്

ഇന്ത്യയിലെ തന്നെ മികച്ച വന്ധ്യതാ ചികിത്സകരില്‍ ഒരാളാണ് ഡോ. വിവേക് പോള്‍. റിപ്രോഡക്ടിവ് മെഡിസിന്‍, ഐവിഎഫ്, ലാപറോസ്‌കോപി എന്നിവയില്‍ സ്പെഷ്യലൈസേഷന്‍ നേടിയിട്ടുള്ള ഡോ. വിവേകിന് ഹിസ്റ്ററോസ്‌കോപ്പി സര്‍ജറികള്‍, തുടര്‍ച്ചയായ ഐവിഎഫ് പരാജയം, പുരുഷ വന്ധത്യാ ചികിത്സ, എന്‍ഡോമെട്രിയോസിസ് ചികിത്സ എന്നീ മേഖലകളില്‍ സവിശേഷ വൈദഗ്ധ്യമുണ്ട്. അദ്ദഹത്തിന്റെ ചികിത്സാവൈഭവത്തിലൂടെ വന്ധ്യതയ്ക്കു പരിഹാരം നേടിയ ധാരാളം ദമ്പതികളുണ്ട്.

കൊച്ചുള്ളൂരില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് പ്രവര്‍ത്തനം ആരംഭിച്ച യാന വുമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്ററില്‍ കണ്‍സള്‍ട്ടേഷനും ആരംഭഘട്ടത്തിലെ രോഗനിര്‍ണയവും തികച്ചും സൗജന്യമാണ്. ഇതുവരെ രണ്ടായിരത്തോളം രോഗികള്‍ക്ക് ഇവിടെ സൗജന്യ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഐവിഎഫ് ചികിത്സ തെരഞ്ഞെടുക്കുന്ന ഘട്ടം എത്തിയാല്‍ മാത്രമേ പേയ്മെന്റ് നല്‍കേണ്ടതുള്ളു. താരതമ്യേന കുറഞ്ഞ ചിലവില്‍ മികവുറ്റ വന്ധ്യതാനിവാരണ ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ് യാനാ ഐവിഎഫ് ഫെര്‍ട്ടിലിറ്റി സെന്ററുകള്‍. ഐവിഎഫ് ട്രീറ്റ്മെന്റിന് 75,000 രൂപയേ ഇവിടെ ഈടാക്കുന്നുള്ളു. അതും രോഗികളുടെ സൗകര്യം അനുസരിച്ച് തവണകളായി അടക്കാനുള്ള സംവിധാനവും ഈ സെന്റര്‍ ഒരുക്കുന്നു.

എല്ലാ സ്ത്രീരോഗങ്ങള്‍ക്കും, സ്ത്രീകളിലും പുരുഷന്മാരിലുമുളള എല്ലാ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കും ഇവിടെ മികച്ച ലഭ്യമാണ്. ദമ്പതികള്‍ക്ക് വ്യക്തികേന്ദ്രീകൃതമായ ചികിത്സയാണ് ഇവിടെ നല്‍കുന്നത്. ഓരോ രോഗിക്കും ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂര്‍ അനുവദിച്ചുകൊണ്ടാണ് അപ്പോയ്ന്റ്‌മെന്റുകള്‍ നല്‍കുന്നത്. രോഗികളുടെ സംശയങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുവാന്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കുന്നു. രോഗികള്‍ക്ക് സ്വച്ഛതയും ഉന്മേഷവും പകരുന്ന വിധത്തിലാണ് ഈ സെന്ററിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. രോഗികളുടെ മാനസിക ആരോഗ്യത്തിനും ഈ സെന്റര്‍ പ്രാധാന്യം നല്‍കുന്നു. മനസിന്റെ സ്വച്ഛത ചികിത്സയുടെ മേന്മയെ ഗുണകരമായി സ്വാധീനിക്കുകയും ചെയ്യും.

യാന ഐവിഎഫിന്റെ ഏത് സെന്ററില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗിക്കും എല്ലാ ബ്രാഞ്ചിലുമുള്ള ഡോക്ടര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം ലഭ്യമാക്കാറുണ്ട്. അതിനാല്‍ ഒരു ഡോക്ടറുടെയല്ല, ഒരു വിദഗ്ധ ടീമിന്റെ ചികിത്സയാണ് ഫലത്തില്‍ അവര്‍ക്ക് ലഭ്യമാകുക. വന്ധ്യതയുടെ കാരണം കണ്ടെത്താനും ഏറ്റവും അനുയോജ്യമായ ചികിത്സ ഏതെന്നു തീരുമാനിക്കാനുമെല്ലാം ഒരു ടീമിന്റെ മുഴുവന്‍ വൈദഗ്ധ്യവും അനുഭവസമ്പത്തും ഉപയോഗിക്കപ്പെടുന്നു. രോഗികളുടെ സൗകര്യം മുന്‍നിര്‍ത്തി ചികിത്സക്കിടയില്‍ മറ്റൊരു സെന്ററില്‍ ചികിത്സ തുടരണമെന്നുണ്ടെങ്കില്‍ അതും അനുവദിക്കാറുണ്ട്.

യാന ഐവിഎഫിന്റെ ടീം, ആധുനിക സൗകര്യങ്ങള്‍

വന്ധ്യതാചികിത്സാരംഗത്ത് വിപുലമായ അനുഭവസമ്പത്തുള്ള ഇന്‍ഫേര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റുകളും എംബ്രിയോളജിസ്റ്റുകളും ലാബ് പ്രൊഫഷണലുകളും അടങ്ങുന്നതാണ് യാനാ ഐവിഎഫിന്റെ ടീം. ഈ രംഗത്തെ ഏറ്റവും ആധുനികമായ ചികിത്സാരീതികളില്‍ പരിശീലനവും ലഭിച്ചിട്ടുള്ളവരാണ് ഇവര്‍. യാന ഐവിഎഫ് സെന്ററുകളിലെല്ലാം അത്യാധുനിക ചികിത്സാ സംവിധാനങ്ങളെല്ലാമുണ്ട്. അതുകൊണ്ടുതന്നെ സങ്കീര്‍ണമായ കേസുകളും ചികിത്സിച്ചു ഫലപ്രാപ്തി നേടാന്‍ പ്രയാസമുള്ള കേസുകളും ഈ സെന്ററുകള്‍ ഉപേക്ഷിക്കാറില്ല. മികച്ച വിജയ ശതമാനവും യാന ഐവിഎഫ് സെന്ററുകള്‍ക്കുണ്ട്. വന്ധ്യതാ പ്രശ്‌നങ്ങളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കണ്ടെത്തുന്നതിനുള്ള ഏറ്റവും ആധുനികമായ രോഗ നിര്‍ണയ സംവിധാനങ്ങള്‍ യാന ഐവിഎഫ് സെന്ററുകളിലുണ്ട്.

തിരുവനന്തപുരത്തെ യാന വുമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്ററില്‍ IVF, IUI, IMSI, ICSI., PESA, TESA, തുടങ്ങിയ വന്ധ്യതാ ചികിത്സകളെല്ലാം ലഭ്യമാണ്. കൂടാതെ ഓവുലേഷന്‍ ഇന്‍ഡക്ഷന്‍, ഹോര്‍മോണല്‍ ഇവാലുവേഷന്‍, സെമന്‍ അനാലിസിസ്, സ്‌പേം വയബിലിറ്റി ടെസ്റ്റിംഗ്, ഹോസ് ടെസ്റ്റ്, സ്‌പേം ഫംഗ്ഷന്‍ ടെസ്റ്റ്, ഓവം പിക് അപ്, എംബ്രിയോ ട്രാന്‍സ്ഫര്‍, സ്‌പേം/ഓസൈറ്റ്‌സ് എംബ്രിയോ സൈറോപ്രിസര്‍വേഷന്‍, ഫ്രോസണ്‍ എംബ്രിയോ ട്രാന്‍സ്ഫര്‍, ഡോപ്ലാര്‍ അള്‍ട്രാസൗണ്ട് ഫോര്‍ വെരിക്കോസില്‍, മൈക്രോസര്‍ജിക്കല്‍ വെരിക്കോസെക്ടമി, സ്‌പേം ഫ്രീസിംഗ്, പി.ജി.എസ്, പുരുഷ ലൈംഗിക പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സകള്‍ തുടങ്ങിയ ചികിത്സകളും യാന ഐവിഎഫ് സെന്ററുകളില്‍ ലഭ്യമാണ്. ദമ്പതികള്‍ക്ക് കൗണ്‍സലിംഗ് സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. വന്ധ്യതയുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങളെ അടിസ്ഥാനമാക്കി നിരവധി ബോധവല്‍ക്കരണ പരിപാടികളും യാന വുമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി നടത്തുന്നുണ്ട്.

താരതമ്യേന മിതമായ ചികിത്സാ നിരക്കും വിദഗ്ധ ചികിത്സയുമാണ് യാന ഐവിഎഫ് സെന്ററുകളെ വ്യത്യസ്തമാക്കുന്നത്. നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഏതുമാകട്ടെ, ഡോ. വിവേക് പോള്‍ വിതയത്തിലിന്റെ നേതൃത്വത്തില്‍ യാന വുമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്ററില്‍ നിങ്ങള്‍ക്ക് വിദഗ്ധ ചികിത്സയും പരിചരണവും ലഭ്യമാണ്. വന്ധ്യതാ പ്രശ്നങ്ങളുമായി ഇവിടെ എത്തുന്ന ഓരോ രോഗിക്കും ഏറ്റവും യോജിച്ച ചികിത്സാരീതികള്‍ കണ്ടെത്തി, ആ ചികിത്സ മികവോടെ നല്‍കിക്കൊണ്ട് അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുകയാണ് ഡോ. വിവേക് പോള്‍ വിതയത്തിലിന്റെ നേതൃത്വത്തില്‍ യാന വുമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്റര്‍.

മാര്‍ക്കറ്റിംഗ് ഫീച്ചര്‍

 

 

 

 

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…