തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപിയായിരുന്ന കെ.പത്മകുമാറിനെ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചു. പൊലീസ് ആസ്ഥാനത്ത് എഡിജിപിയായിരുന്ന മനോജ് എബ്രഹാമിനെ വിജിലന്‍സിന്റെ ചുമതലയുള്ള എഡിജിപിയായും നിയമിച്ചു. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എഡിജിപി യോഗേഷ് ഗുപ്തയെ ബവ്‌റിജസ് കോര്‍പറേഷന്റെ എംഡിയാക്കി. ബവ്‌റിജസ് കോര്‍പറേഷന്റെ എംഡി സ്ഥാനം എഡിജിപി സ്ഥാനത്തിനു തത്തുല്യമാക്കി ഉയര്‍ത്തിയാണ് നിയമനം. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനചലനം.
ഷാജ് കിരണ്‍ വിവാദത്തില്‍ വിജിലന്‍സ് എഡിജിപി സ്ഥാനത്തുനിന്ന് ഒഴിവാക്കിയ എം.ആര്‍.അജിത്കുമാറിന വീണ്ടും സ്ഥലംമാറ്റി. പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് എഡിജിപിയായിരുന്ന അദ്ദേഹത്തിന് ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപിയായിട്ടാണ് നിയമനം. സെക്യൂരിറ്റി ഐജിയായിരുന്ന തുമല വിക്രത്തെ നോര്‍ത്ത് സോണ്‍ ഐജിയായി നിയമിച്ചു. നോര്‍ത്ത് സോണ്‍ ഐജിയായിരുന്ന അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായും ബവ്‌റിജസ് കോര്‍പറേഷന്‍ എംഡിയായിരുന്ന എസ്.ശ്യാംസുന്ദറിനെ ക്രൈം ഡിഐജിയായും നിയമിച്ചു.
കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസിനെ സ്‌പെഷല്‍ ബ്രാഞ്ച് (സെക്യൂരിറ്റി) എസ്പിയായി നിയമിച്ചു. എറണാകുളം റൂറല്‍ എസ്പി കെ.കാര്‍ത്തിക് കോട്ടയം എസ്പിയാകും. കൊല്ലം സിറ്റി കമ്മിഷണറായിരുന്ന ടി.നാരായണന്‍ പൊലീസ് ആസ്ഥാനത്ത് അഡിഷനല്‍ ഐജിയാകും. പൊലീസ് ആസ്ഥാനത്ത് എസ്പിയായിരുന്ന മെറിന്‍ ജോസഫാണ് പുതിയ കൊല്ലം കമ്മിഷണര്‍.
ഇടുക്കി എസ്പി കറുപ്പുസ്വാമിയെ കോഴിക്കോട് റൂറല്‍ എസ്പിയായി നിയമിച്ചു. വയനാട് എസ്പി അരവിന്ദ് സുകുമാര്‍ കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റാകും. കോട്ടയം എസ്പിയായിരുന്ന ഡി.ശില്‍പയെ വനിതാ സെല്‍ എസ്പിയായി നിയമിച്ചു. ഇവര്‍ക്ക് വനിതാ ബറ്റാലിയന്‍ കമാന്‍ഡന്റിന്റെ അധിക ചുമതലയും ഉണ്ടാകും. പൊലീസ് ആസ്ഥാനത്തെ അഡിഷനല്‍ എഐജി ആര്‍.ആനന്ദിനെ വയനാട് എസ്പിയായും നിയമിച്ചിട്ടുണ്ട്.