തിരുവനന്തപുരം: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ച് നഴ്സിങ് പരീക്ഷ എഴുതിയയാള്‍ അറസ്റ്റില്‍. ഗവണ്മെന്റ് സ്കൂള്‍ ഓഫ് നഴ്സിങ്ങിലെ വിദ്യാര്‍ഥി കിഴുവിലം തിട്ടയമുക്ക് പിണര്‍വിളാകം വീട്ടില്‍ പ്രജിനെ(25)യാണ് കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തിരുത്തി രോഗമുണ്ടെന്നു ചൂണ്ടിക്കാട്ടി പി.പി.ഇ. കിറ്റ് ധരിച്ച് കഴിഞ്ഞ മാസം നടന്ന ഒന്നാംവര്‍ഷ റെഗുലര്‍ പരീക്ഷ എഴുതുകയായിരുന്നു. കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ പരാതി നല്കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കന്റോണ്‍മെന്റ് എസ്.എച്ച്.ഒ. ബി.എം.ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം പ്രജിനെ അറസ്റ്റ് ചെയ്തത്.