കൊല്ലം: ശാസ്താംകോട്ട ഡി.ബി കോളജില്‍ ചരിത്രവിജയമാണ് കെഎസ്യു നേടിയത്. ഒരു സീറ്റില്‍ ഒഴിച്ച് ബാക്കിയെല്ലാം വിജയിച്ചാണ് കെഎസ്യു ഡി.ബി കോളജില്‍ വിജയം തൊട്ടത്. എന്നാല്‍ പിന്നാലെ കടുത്ത ആക്രമണമാണ് എസ്എഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതോടെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും രംഗത്തെത്തി. കോളജ് തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ പേരില്‍ കെഎസ്യുക്കാരുടെ വീടുകള്‍ കേറി മാതാപിതാക്കളെയടക്കം ആക്രമിക്കാന്‍ സിപിഎമ്മിന് നാണമില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
സിപിഎമ്മിനോടും കേരള പൊലീസിനോടും കൂടി പറയുകയാണ്. ‘ശാസ്താംകോട്ടയില്‍ നിങ്ങള്‍ നടത്തുന്ന തീക്കളി ഉടന്‍ അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ അതവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങളെ പറ്റി കോണ്‍ഗ്രസ് ചിന്തിക്കും.’ അദ്ദേഹം കുറിച്ചു
കുറിപ്പ് വായിക്കാം
‘ശാസ്താംകോട്ടയില്‍ ദേവസ്വം ബോര്‍ഡ് കോളജ് ഇലക്ഷന് തോറ്റതിന്റെ പേരില്‍ കെഎസ്യുക്കാരുടെ വീടുകള്‍ കേറി മാതാപിതാക്കളെയടക്കം ആക്രമിക്കാന്‍ സിപിഎമ്മിന് നാണമില്ലേ? അക്രമികള്‍ക്ക് കൂട്ടുനില്‍ക്കാനാണോ കാക്കിയുമിട്ട് കേരള പോലീസ് നടക്കുന്നത്? ആക്രമണ വിധേയമായ വീടുകളില്‍ കേറി പൊലീസ് തല്ലു കൊണ്ടവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുകയാണ്. പൊലീസിന്റെ തണലിലാണ് സിപിഎം ഗുണ്ടാവിളയാട്ടം നടത്തുന്നത്.
ഇത് നീതിരഹിതവും പക്ഷപാതപരവുമായ സമീപനമാണ്. അര്‍ധരാത്രിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ കേറി തെരുവു ഗുണ്ടകളെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുന്ന ചില പൊലീസ് ഏമാന്മാരുടെ ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളില്‍ കണ്ടു.
ഡിജിപിയും ഡിഐജിയുമടക്കം ഉന്നത പൊലീസുദ്യോഗസ്ഥരോട് സിപിഎം ഗുണ്ടകളെയും പൊലീസിനെയും നിലയ്ക്കു നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കള്ളക്കേസില്‍ അകത്താക്കിയ കുട്ടികളെ എത്രയും പെട്ടെന്ന് പുറത്തിറക്കിയിരിക്കും. സിപിഎമ്മിനോടും കേരള പൊലീസിനോടും കൂടി പറയുകയാണ്,
ശാസ്താംകോട്ടയില്‍ നിങ്ങള്‍ നടത്തുന്ന തീക്കളി ഉടന്‍ അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ അതവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങളെ പറ്റി കോണ്‍ഗ്രസ് ചിന്തിക്കും’