എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കെപിസിസി സസ്‌പെന്‍ഡ് ചെയ്തു

1 second read
0
0

തിരുവനന്തപുരം: പീഡനക്കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കെപിസിസി സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി അംഗമായ എല്‍ദോസിനെ ആറ് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. എല്‍ദോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി അറിയിച്ചു. ജനപ്രതിനിധി എന്ന നിലയില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നും കെപിസിസി വിലയിരുത്തി. കെപിസിസി, ഡിസിസി പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്‍ദോസിനെ മാറ്റിനിര്‍ത്തും. ആറുമാസത്തെ നിരീക്ഷണകാലയളവിനു ശേഷമാകും തുടര്‍നടപടി.

പീഡനക്കേസില്‍ പ്രതിയായതോടെ നടപടിയുണ്ടാകുമെന്ന് നേരത്തെ പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നു.എല്‍ദോസ് കുന്നപ്പിള്ളിക്കു കോടതി ജാമ്യം നല്‍കിയാലും പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നേരത്തെ വ്യക്തമാക്കി.

കഴിഞ്ഞ മാസം 28നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കമ്മിഷണര്‍ കോവളം സിഐയ്ക്ക് പരാതി കൈമാറിയെങ്കിലും ഒക്ടോബര്‍ എട്ടിനാണ് യുവതിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിഐ ശ്രമിച്ചെന്നു യുവതി ആരോപിച്ചതിനെ തുടര്‍ന്ന് കോവളം സിഐയെ സ്ഥലം മാറ്റിയിരുന്നു.

 

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…