അടൂര്‍: കെഎസ്എഫ്ഇ വെബ്‌സൈറ്റ് തകരാറിലായനെ തുടര്‍ന്ന് ഓണ്‍ലൈന്‍ പേമെന്റുകള്‍ മുടങ്ങി. ചൊവ്വാഴ്ച രാത്രി മുതലാണ് വെബ്‌സൈറ്റ് തകരാറിലായത് ബുധനാഴ്ച രാവിലെയും വെബ്‌സൈറ്റ് സെര്‍വര്‍ തകരാര്‍ പരിഹരിച്ചിട്ടില്ല. ഇത് കാരണം വലയുന്നത് ഓണ്‍ലൈനില്‍ ചിട്ടി തുകകള്‍ അടയ്ക്കുന്നവരാണ്. പതിനഞ്ചാം തീയതി മിക്കബ്രാഞ്ചുകളിലും പ്രധാന ചിട്ടികള്‍ ഉള്ള ദിവസമാണ് അവസാന ദിവസം പെയ്‌മെന്റ് അടയ്ക്കുന്നവര്‍ പെട്ടുപോകും, ഇന്നത്തെ ചിട്ടിസമയം സമയത്തിന് മുമ്പായി പണമണിച്ചില്ലെങ്കില്‍ വീതപലിശയും കിട്ടില്ല. ചിറ്റയുടെ മുഴുവന്‍ തുകയും അടക്കേണ്ടി വരും.