തിരുവനന്തപുരം:വിഷുവും ഈസ്റ്ററുമെത്തിയിട്ടും ശമ്പളമില്ലാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. ഇനിയും ശമ്പളം മുടങ്ങിയാല്‍ സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി സി.ഐ.ടി.യു. ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ രംഗത്തെത്തി. സ്വിഫ്ടിന്റെ സര്‍വീസ് ഉദ്ഘാടന ദിനമായ ഇന്ന് കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ യൂണിയനുകളും അറിയിച്ചു. ഉദ്ഘാടന ചടങ്ങും ബഹിഷ്‌കരിക്കും.
എല്ലാ മാസവും അഞ്ചിന് മുന്‍പ് കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം നല്‍കുമെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രഖ്യാപനം. പക്ഷേ പത്താം തിയതിയായിട്ടും ശമ്പളം ലഭിച്ചില്ല. ഉത്സവകാലം പ്രമാണിച്ചെങ്കിലും ഉടന്‍ ശമ്പളം നല്‍കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.