ഐക്യദാര്‍ഡ്യ സദസ്സുമായി കെ.എസ്.യു

0 second read
0
0

രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കികൊണ്ട് ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെ ഉത്തരവ് രാഷ്ട്രീയ പ്രേരിതവും ജനാധിപത്യവിരുദ്ധ്യമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

സൂറത്ത് മജിസ്‌ട്രേറ്റ് കോടതി തന്നെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി 30 ദിവസം സമയം അനുവധിച്ചിട്ടുണ്ട്. മേല്‍കോടതികളെ സമീപിക്കുന്നതിന് മുന്നോടിയായി ആരെ തൃപ്തിപ്പെടുത്താനാണ് വേഗത്തിലുള്ള ഈ തീരുമാനം എന്നത് പകല്‍ പോലെ വ്യക്തമാണ്.

ബിജെപിയും സംഘപരിവാറും രാഹുല്‍ ഗാന്ധിയുടെ ശബ്ദത്തെയും ആശയങ്ങളെയും എത്രത്തോളം ഭയപ്പെടുന്നു എന്നതിനെ ഉത്തമ ഉദാഹരണമായി ഈ അയോഗ്യത മാറപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയെ കണ്ടും കേട്ടും രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്ക് പിന്നാലെ സമാനതകളില്ലാത്ത തരത്തില്‍ രാഹുല്‍ ഗാന്ധിക്കു നേരെ സംഘ പരിവാര്‍ ആസൂത്രിതമായ ആക്രമണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹം ഏറെ പ്രതീക്ഷയോടു കൂടി നോക്കി കാണുന്ന നേതാവാണ് രാഹുല്‍ ഗാന്ധി.രാജ്യത്തെക്കുറിച്ച് കൃത്യമായ വീക്ഷണവും കാഴ്ച്ചപ്പാടും അദ്ദേഹത്തിനുണ്ട്. അദ്ദേഹം ശബ്ദിക്കുന്നത് ഈ രാജ്യത്തിന് വേണ്ടിയാണ് എന്ന ഉത്തമ ബോധ്യം തങ്ങള്‍ക്കുണ്ടെന്നും കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷന്‍ വ്യക്തമാക്കി.

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…