പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു

2 second read
0
0

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. പ്രധാനമന്ത്രിയും മന്ത്രിമാരും കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു.

ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലി അല്‍ സബാഹ് (ഉപപ്രധാനമന്ത്രി, പ്രതിരോധം), ഷെയ്ഖ് അഹമ്മദ് മന്‍സൂര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് (ഉപപ്രധാനമന്ത്രി, ആഭ്യന്തരം), ഡോ.മുഹമ്മദ് അബ്ദുല്ലതീഫ് അല്‍ ഫാരിസ് (ഉപപ്രധാനമന്ത്രി, എണ്ണ, വൈദ്യുതി-ജലം, പുനരുപയോഗ വൈദ്യുതി), ഈസ അഹമ്മദ് അല്‍ കന്ദരി (ഔഖാഫ്, മതകാര്യം), ഷെയ്ഖ് ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് (വിദേശകാര്യം, മന്ത്രിസഭാകാര്യം), ഡോ.റാനാ അബ്ദുല്ല അല്‍ ഫാരിസ് (മുനിസിപ്പാലിറ്റി, വാര്‍ത്താവിനിമയം, വിവരസാങ്കേതികം),ഡോ.അലി ഫഹദ് അല്‍ മുദ്ഹഫ് (വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം), ജസ്റ്റിസ് ജമാല്‍ ഹാദില്‍ അല്‍ ജവായി (നീതിന്യായം, അഴിമതി വിരുദ്ധം), ഡോ.ഹമദ് അഹമ്മദ് റൂഹുദ്ദീന്‍ (വാര്‍ത്താവിതരണം, സാംസ്‌കാരികം), ഡോ.ഖാലിദ് മവാസ് അല്‍ സഈദ് (ആരോഗ്യം), അബ്ദുല്‍ വഹാബ് മുഹമ്മദ് അല്‍ റുഷൈദ് (ധനം, സാമ്പത്തികം, നിക്ഷേപം), അലി ഹുസൈന്‍ അല്‍ മൂസ (പൊതുമരാമത്ത്, യുവജനകാര്യം),ഫഹദ് മുത്ലഖ് അല്‍ ഷുറൈആന്‍ (വാണിജ്യ-വ്യവസായം), മുബാറക് സൈദ് അല്‍ മുതൈരി (സാമൂഹികം, ഭവനം, നഗരവികസനം), മുഹമ്മദ് ഉബൈദ് അല്‍ റജ്ഹി (പാര്‍ലമെന്ററി കാര്യം) എന്നിവരാണ് അധികാരമേറ്റ മന്ത്രിമാര്‍.

മന്ത്രിസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനോട് കടപ്പാടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ഥാനമൊഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളുടെ സേവനം നന്ദിപൂര്‍വം സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരിഷ്‌കരണങ്ങള്‍ തുടരുന്നതിലും സാമ്പത്തിക പദ്ധതികള്‍ നടപ്പാക്കുന്നതിനും നവീന വികസനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിലും ഒറ്റ മനസ്സോടെ പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്ത നിറവേറ്റണമെന്ന് പുതിയ മന്ത്രിസഭാ അംഗങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

ഫലപ്രദവും നിര്‍മാണാത്മകവുമായ സഹകരണം സര്‍ക്കാരും പാര്‍ലമെന്റും തമ്മില്‍ നടപ്പാക്കുന്നതിനും ശ്രദ്ധിക്കണം. ഭരണഘടനാനുസൃതമായ പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Gulf

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…