ബിപിന്‍ റാവത്ത് കോപ്റ്റര്‍ അപകടത്തില്‍ മരിക്കുന്നതിന് മണിക്കൂറുകള്‍മുമ്പ് നടത്തിയ പൊതുപ്രസംഗം കരസേന പുറത്തുവിട്ടു

42 second read
0
0

ന്യൂഡല്‍ഹി: സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കോപ്റ്റര്‍ അപകടത്തില്‍ മരിക്കുന്നതിന് മണിക്കൂറുകള്‍മുമ്പ് നടത്തിയ പൊതുപ്രസംഗം കരസേന പുറത്തുവിട്ടു. ഒരു മിനിറ്റും ഒമ്പത് സെക്കന്‍ഡും മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ 1971-ലെ ബംഗ്‌ളാദേശ് വിമോചന യുദ്ധത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിന്റേതാണ്.

‘വിജയ് പര്‍വ്’ എന്ന പേരില്‍ ഇന്ത്യാ ഗേറ്റില്‍ നടന്ന പരിപാടിയില്‍ ഈ പ്രസംഗം പൊതുജനത്തെ കേള്‍പ്പിച്ചിരുന്നു. ഡിസംബര്‍ ഏഴിന് വൈകീട്ടാണ് അദ്ദേഹം പ്രസംഗിച്ചത്. എട്ടിന് ഉച്ചയ്ക്ക് 12.22-ന് കൂനൂരിലാണ് അപകടമരണമുണ്ടായത്.

”നമുക്ക് നമ്മുടെ സൈന്യങ്ങളില്‍ അഭിമാനമുണ്ട്, നമുക്ക് ഒരുമിച്ച് വിജയം ആഘോഷിക്കാം” എന്നു പറഞ്ഞാണ് റാവത്ത് പ്രസംഗം അവസാനിപ്പിച്ചത്. 71-ലെ യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ കഴിവിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. യുദ്ധത്തില്‍ പങ്കാളികളായ എല്ലാവരുടേയും സേവനം ഏറെ ശ്രദ്ധേയമാണെന്നും അവര്‍ ഒരോരുത്തരും ഈ അവസരത്തില്‍ ഓര്‍മിക്കപ്പെടുന്നുണ്ടെന്നും ജനറല്‍ റാവത്ത് പറഞ്ഞു.

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…