കുവൈത്ത് സിറ്റി: മലയാളി നഴ്സിനെ ആശുപത്രി ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ സിജോ പൗലോസിന്റെ ഭാര്യ ജസ്ലിനെ(35) യാണ് ഇബ്നുസീനാ ആശുപത്രിയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിഫന്‍സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ജസ്ലിന് അര്‍ബുദ രോഗ ചികിത്സയുടെ ഭാഗമായാണ് ഇബ്നുസീനാ ആശുപത്രിയില്‍ എത്തിയത്.
മക്കള്‍: ജാസില്‍, ജോവിന്. സംസ്കാരം നാട്ടില്‍.